വാഷിംഗ്ടൺ: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തനുള്ള പ്രായപരിധി 8 വയസ്സാക്കി കുറയ്ക്കാൻ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന് തീരുമാനിച്ചെന്ന തരത്തില്‍ ഒരു വാദം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്. CNN പുറത്തുവിട്ട വാര്‍ത്തയുടെ ഒരു സ്ക്രീന്‍ഷോട്ട് എന്ന രൂപത്തിലാണ് ഈ വാദം പ്രചരിക്കുന്നത്.
വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്, ”ബൈഡന് അഡ്മിനിസ്ട്രേഷന് ലൈംഗികബന്ധത്തിനുള്ള സമ്മത പ്രായം 8 വയസ്സായി കുറയ്ക്കുന്നു”.ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. CNN വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്.
അമേരിക്കയില്‍ ലൈംഗിക സമ്മതത്തിനുള്ള പ്രായം നിയന്ത്രിക്കുന്നത് ഒരു ഫെഡറല്‍ തലത്തിനുപകരം സംസ്ഥാനാടിസ്ഥാനത്തിലുള്ള ക്രിമിനല്‍ ചട്ടങ്ങളാണ്.
നിലവില്‍, സംസ്ഥാനാടിസ്ഥാനത്തില്‍ ചുരുങ്ങിയ സമ്മതപ്രായം 16നും 18 ഇനും ഇടയിലാണ്. ഇതേ വാദം അന്താരാഷ്ട്ര ഫാക്ട് ചെക്കിങ് വെബ്സൈറ്റായ സ്നോപ്സും തെറ്റാണെന്നു തെളിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക