ശബരിമലയില്‍ ഇപ്പോള്‍ ഒരുപ്രശ്നവുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിധി വന്നശേഷമേ ആലോചിക്കേണ്ടതുള്ളു. വോട്ട് കിട്ടും എന്ന് കരുതി മാത്രമാണ് യുഡിഎഫ് ശബരിമലയെ പ്രചരണായുധമാക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിലും യുഡിഎഫ് ഇതേ രീതി പിന്തുടര്ന്നു. അതു നാട്ടുകാര്‍ തള്ളിക്കളഞ്ഞു. പുനപരിശോധനാഹര്‍ജി വരുമ്പോള്‍ സര്‍ക്കാര്‍ സുവ്യക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക