കർഷകർക്ക് പിന്തുണയറിയിച്ചുക്കൊണ്ട് തമിഴ് സിനിമ മേഖലയിൽ നിന്നും താരങ്ങൾ. സംവിധായകൻ വെട്രിമാരനും നടനും സംഗീതജ്ഞനുമായ ജി വി പ്രകാശ് കുമാറുമാണ് കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും ജനങ്ങളാണ് സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നതെന്നും വെട്രിമാരൻ പറഞ്ഞു. കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സർക്കാർ ഒരിക്കലും പ്രവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്തുണ പ്രഖ്യാപിച്ച് നടനും സംഗീതജ്ഞനുമായ ജി വി പ്രകാശ് കുമാർ ട്വീറ്റ് ചെയ്തു. പുതിയ നിയമങ്ങളുണ്ടാക്കി അവ അംഗീകരിക്കാം കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് ജി വി പ്രകാശ് കുമാർ പറഞ്ഞു. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ ജനങ്ങളുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.
സച്ചിന് പാജി ഒരു വികാരം! ഇന്ത്യയില്‍ ജനിച്ചതിന് നന്ദി; പിന്തുണയറിയിച്ച് ശ്രീശാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക