25 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കാൻ 14 ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യവും മത്സര വിഭാഗത്തിലുള്ള മലയാള ചിത്രങ്ങളാണ്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഓഫ് സ്പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തവണത്തെ ഐഎഫ്എഫ്കെയ്ക്ക് ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയും ജയരാജ് സംവിധാനം ചെയ്ത ഹാസ്യവും മത്സര വിഭാഗത്തിലുണ്ട്. ബഹ്മെൻ തവോസി സംവിധാനം ചെയ്ത ദ് നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ്, ഹിലാൽ ബൈഡ്രോവിന്റെ ഇൻ ബിറ്റ്വീൻ ഡൈയിങ് , ബ്രസീലിയൻ സംവിധായകൻ ജോൻ പൗലോ മിറാൻഡ മരിയയുടെ മെമ്മറി ഹൗസ്, ബ്രസീലിയൻ ചിത്രം ഡസ്റ്ററോ, ഫ്രഞ്ച് ചിത്രം ബൈലീസവാർ, ബേർഡ് വാച്ചിങ്, റോം, പിദ്ര സൊല എന്നിവയും മത്സരത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക