‘അപ്പുണ്ണി’ എന്ന സിനിമയിൽ മോഹൻലാലിനെ വില്ലൻ റോളിൽ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്.
“ വി കെ എൻ എഴുതിയ കഥയാണ്. ‘അപ്പുണ്ണി എന്ന നീചൻ’ എന്നാണ് വികെഎൻ ആ സിനിമയ്ക്ക് പേരിട്ടത്. ‘നീചൻ’ എന്നത് ഞാൻ പിന്നെ വെട്ടി കളഞ്ഞതാണ്.
അമ്മുവിന് മോഹം തോന്നിപ്പിക്കുന്ന ഒരു വൈറ്റ് കോളർ മാൻ, കാണാൻ സുന്ദരൻ, പക്ഷേ അവനാണ് കഥയിലെ വില്ലൻ.
ആ സമയത്ത് വില്ലനായി കത്തി നിൽക്കുന്ന മോഹൻലാലിന് ആ വേഷം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആ സിനിമ ചെയ്യുന്ന സമയത്താണ് സത്യത്തിൽ മോഹൻലാൽ അപാര സാധ്യതയുള്ള നടനാണല്ലോ ഇയാൾ എന്ന് ഞാൻ മനസ്സിലാക്കുന്നത്”. സത്യൻ അന്തിക്കാട് ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക