കൂത്തുപറമ്പ് : കൂത്തുപറമ്പ് കണ്ണവത്ത് ആർഎസ് എസ് കേന്ദ്രത്തിൽ നിന്ന് ആയുധശേഖരം പിടികൂടിയതായി റിപ്പോർട്ട്. റെയ്ഡിൽ കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവിൽ നിന്ന് ഒരു സ്റ്റീൽ ബോംബുമാണ് കണ്ടെത്തിയത്.
സർവകലാശാല നിയമന വിവാദം; ചിലർ നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന് എം. ബി രാജേഷ്
ആയുധ ശേഖരം ഉണ്ടായിരുന്നത് രണ്ട് വർഷത്തോളമായി ഉപേക്ഷിച്ച നിലയിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണവം സി ഐ കെ സുധീറിന്റെയും,ബോംബു സ്കോഡും, ഡോഗ് സ്കേഡും നടത്തിയ തിരിച്ചലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. പൂഴിയോട് കോളനിയിലും സംഭവത്തെ തുടർന്ന് പോലീസ് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക