കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന് മണികണ്ഠന് ആചാരി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘കീഴാളന്’ എന്ന പ്രശ്സത കവിത ചൊല്ലിയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
”മണ്ണിനോടൊപ്പം, മണ്ണിന്റെ മക്കളോടൊപ്പം., കര്‍ഷകസമരം വിജയിക്കട്ടെ. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ” എന്ന് കവിത ചൊല്ലിക്കഴിഞ്ഞ് മണികണ്ഠന് പറഞ്ഞു.
മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് മണികണ്ഠന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്.
https://www.facebook.com/watch/?v=250114356590355
പ്രതികരിക്കാൻ ഇവിടെ എഴുതുക