താര സംഘടനയായ അമ്മയ്ക്കെതിരെ നടപടിയെടൂക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം.
എസി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ല്‍ അധികം പേര് പങ്കെടുത്തെന്നും കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ചുകൂടിയിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് കൊച്ചി ഡിസിപിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കി.
അമ്മയുടെ പുതിയ ആസ്ഥാനമന്ദിരം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. 10 കോടിയിലധികം ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക