പുതിയ മഹീന്ദ്ര ഥാറിന് 2021 ജനുവരിയിൽ മാത്രം 6,000 ൽ ലധികം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര. ഇതുവരെ ഥാറിന്റെ ബുക്കിംഗ് 39,000 കടന്നതായാണ് റിപ്പോർട്ടുകൾ. കൺവേർട്ടിബിൾ ടോപ്പ്, ഹാർഡ് ടോപ്പ് ഓപ്ഷനുകളുള്ള എ എക്സ് ഒ പി ടി , എൽ എക്സ് വേരിയന്റുകളിൽ മാത്രമേ ഥാർ ഇപ്പോൾ ലഭ്യമാകൂ.
‘ഫിറ്റനസ് ഐക്കൺ, രാജ്ഞി’; വർക്ക്ഔട്ട് ചിത്രം പങ്കുവച്ച് തമന്ന
12.10 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെ ആണ് ഥാറിന്റെ പുതിയ വില. 2020 ഒക്ടോബർ 2 നാണ് രണ്ടാം തലമുറ ഥാർ ഇന്ത്യൻ വിപണിയിലെത്തിയത്. അതേസമയം, സാങ്കേതിക തകരാറിനെ തുടർന്ന് ഹീന്ദ്രയുടെ ഥാർ തിരിച്ചു വിളിക്കാനൊരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യന്ത്ര ഘടകം നിർമ്മിച്ചു നൽകിയ വിതരണക്കാരുടെ ശാലയിൽ സംഭവിച്ച പിഴവാണ് സാങ്കേതിക തകരാറിന് കാരണമെന്നാണ് മഹീന്ദ്ര കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക