ചൈനയുമായി ശക്തമായ മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിങുമായി ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തെ നന്നായി അറിയാമെന്നും വലിയ ബുദ്ധിശാലിയും കര്ക്കശക്കാരനുമാണെങ്കിലും ജനാധിപത്യത്തിന്റെ ഒരെല്ലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘർഷത്തിന്റെ ആവശ്യമില്ലെന്നും പകരം മത്സരത്തിന്റെ ആവശ്യമാണുള്ളതെന്നും ജോ ബൈഡൻ പറഞ്ഞു. താനിതൊന്നും വിമർശനമായി പറയുന്നതല്ലെന്നും അതാണ് യാഥാർഥ്യമെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്ക തങ്ങളുടെ മുഖ്യ എതിരാളിയായി കാണുന്നത് ചൈനയെ ആയിരിക്കുമെന്നും ബൈഡന് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക