തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാനആശയം പ്രായോഗികമല്ലെന്ന് നേതാക്കൾ തന്നെ പറഞ്ഞെന്നും ഈ സാഹചര്യത്തിൽ സിപിഐഎം പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ട് അവർ ദേശീയതയുടെ ഭാഗമാകണമെന്നും ദേശീയതയേയും നാടിനേയും അംഗീകരിക്കാത്തതുകൊണ്ടാണ് അവരുടെ പ്രത്യേയശാസ്ത്രം പരാജയപ്പെട്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിൽ ദൈവത്തേയും വിശ്വാസത്തെയും മറികടക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് കഴിയില്ല.
അതുകൊണ്ട് അവരുടെ പാർട്ടി പിരിച്ചുവിട്. നേതാക്കൾ വേണമെങ്കിൽ കാശിക്ക് പോയിക്കോട്ടേ. അണികൾ ബിജെപിയിലേക്ക് വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക