പരമ്പരാഗത വസ്ത്രവ്യാപാരത്തിനു പുറമേ ന്യൂജൻ വസ്ത്ര വ്യാപാരങ്ങളിലേക്കും ചുവട് വയ്ക്കാനൊരുങ്ങി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്. പുതിയ തലമുറയ്ക്കിഷ്ടപെടുന്ന തരത്തിൽ ന്യൂജെൻ വസ്ത്രങ്ങളുമായി ഖാദിയുടെ ഫാഷൻ ഡിസൈനർ സ്റ്റുഡിയോ കൊച്ചിയിൽ ഒരുങ്ങി. പുതിയ ഡിസൈനർ സ്റ്റുഡിയോ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത വസ്ത്ര ഉദ്പാദന രംഗത്തും കേരളത്തിന്റെ തനത് വസ്ത്ര വ്യാപാര രംഗത്തും മികവുറ്റ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന ഖാദി ന്യൂജൻ രംഗത്തേക്കും ചുവടുവയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക