ആരാണ് പാർവതി എന്ന നടി രചന നാരായണൻകുട്ടിയുടെ ചോദ്യത്തിന് മറുപടിയുമായി സിനിമാസ്വാദകർക്ക് പിന്നാലെ സിനിമ മേഖലയിൽ നിന്നുള്ളവരും മുന്നോട്ട് വരുന്നുണ്ട്. നിരവധി പേരാണ് രചനയ്ക്ക് മറുപടി നൽകുന്നത്. ഇപ്പോഴിതാ രചനയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.
സംസ്ഥാന സര്‍ക്കാര്‍ അരിക്വല്‍ക്കരിക്കപ്പെടുന്നവരെ കൈപിടിച്ചുയര്‍ത്തുന്നു: മുഖ്യമന്ത്രി
ആരാണ് പാർവതി എന്ന ചോദ്യത്തിന് ‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ’ എന്നാണ് ഷമ്മി തിലകന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ മറുപടി നൽകിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ സമാന കമെന്റുമായി എത്തിയിരിക്കുന്നത്. ആരാണ് പർവതിയെന്ന രചനയുടെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചോദ്യത്തിന് പിന്നാലെ നിരവധി പേരാണ് രചനയെ വിമർശിച്ച് രംഗത്ത് വന്നത്. അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക