തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡിജിപി ലോക്നാഥ് ബഹ്റ, കലക്ടർ ഡോ നവ്ജ്യോത് ഖോസ എന്നിവർ വാക്സീൻ സ്വീകരിക്കും.
രണ്ടാം ഘട്ടം തുടങ്ങുമ്പോഴും ആരോഗ്യപ്രവർത്തകരുടെ വാക്സിനേഷൻ എഴുപതു ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്. മികച്ച രീതിയിൽ വാക്സിനേഷൻ നടത്തുന്ന ആദ്യ 12 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക