ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ദൃശ്യം 2’വിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വരുണ്‍ കൊലപാതകക്കേസിലെ ചുരുളഴിയാന്‍ പോവുന്നു, ജോര്‍ജുകുട്ടി പൊലീസ് പിടിയിലാകുന്നു എന്ന സൂചന നല്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ജോര്‍ജുകുട്ടിയെ പൊലീസ് ജീപ്പില്‍ കൊണ്ടു പോവാന്‍ ഒരുങ്ങുന്നതും ഭാര്യ റാണി വാവിട്ട് കരയുന്ന ചിത്രങ്ങളും വൈറലാവുകയാണ്. അതേസമയം, ദൃശ്യം ആദ്യ ഭാഗത്തില്‍ കേബിള്‍ ഓപ്പറേറ്ററായിരുന്ന ജോര്‍ജുകുട്ടി ഇപ്പോള്‍ തിയേറ്റര്‍ ഉടമയും പ്രൊഡ്യൂസറുമാണ്.
ആദ്യഭാഗം പോലെ തന്നെ സംഘര്‍ഷഭരിതമാകും രണ്ടാം ഭാഗമെന്ന് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ വ്യക്തമാക്കിയത്. ആദ്യഭാഗത്തിലെ എല്ലാ അഭിനേതാക്കളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് എന്നിവരും പ്രധാന വേഷത്തില്‍ എത്തും.
ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനില്‍ ജോണ്സണ് ആണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക