രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തിന്റെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നൽകാത്തതിൽ അതീവ ദുഖമുണ്ടെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി. സുരക്ഷാ കാര്യത്തിൽ കേന്ദ്രം രാജ്യത്തെ വഞ്ചിക്കുകയാണെന്നും ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ചൈന അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-ചൈന അതിർത്തിയിൽ ഏത് സമയവും അതീവ ശ്രദ്ധ വേണ്ട സമയത്താണ് സേനകളെ കേന്ദ്ര ബജറ്റിൽ പൂർണ്ണമായും അവഗണിച്ചത്. അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റം ചൈനക്ക് മുന്നിലുള്ള കീഴടങ്ങലാണെന്ന് എ.കെ ആന്റണി കൂട്ടിച്ചേർത്തു.
ഗംഭീരം എന്നല്ല അതി ഗംഭീരം; ഓപ്പറേഷൻ ജാവയെക്കുറിച്ച് അജയ് വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക