ഓപ്പറേഷൻ ജാവയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനം അറിയിച്ച് സംവിധായകൻ അജയ് വാസുദേവ്.
ആറ് വർഷങ്ങൾക്ക് ശേഷം ഷേണായിസിൽ ഒരു സിനിമക്ക് പോകുന്നു എന്നതായിരുന്നു ഇന്നലത്തെ സന്തോഷം,പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോൾ സന്തോഷം ഇരട്ടി ആയി. ഓപ്പറേഷൻ ജാവ ഗംഭീരം എന്നല്ല അതി ഗംഭീരം. അജയ് വാസുദേവ് പറഞ്ഞു.
ഒരു നിമിഷം പോലും ബോർ അടിക്കാതെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ടെന് അജയ് പറയുന്നു.
‘ഓപ്പറേഷന് ജാവ’ ഫെബ്രുവരി 12നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസം മുതല്‍ ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക