ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍, കൊല്ലപ്പെട്ട 40 സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് രാജ്യം.
വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുള്‍പ്പടെയുള്ള നേതാക്കള്‍ ആദരമര്‍പ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
പുല്‍വാമയില്‍ മരിച്ച സൈനികര്‍ രാജ്യത്തിനു ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജവാന്മാരെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക