സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്കാണ് നീട്ടിയത്.വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ് 20 ദിവസത്തേക്ക് നീട്ടിയത്.
നേരത്തെ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും ഈ സാഹചര്യത്തിലാണ് 20 ദിവസത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനുമുള്ള വിലക്ക് തുടരും.ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും മറ്റുമുള്ള ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ക്കും ഗെയിംസുകള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട് . എന്നാൽ റസ്റ്റോറന്റുകളില്‍ പാഴ്സര്‍ സര്‍വീസ് അനുവദിക്കും. സിനിമാ ശാലകള്‍ പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട് .അതോടൊപ്പം ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക