കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണന്. കോണ്‍ഗ്രസിനെ തോല്പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാന്‍ കഴിയില്ല. ശബരിമല വിഷയം അടക്കം നേട്ടം കൊയ്തത് കോണ്‍ഗ്രസ് ആണെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ബിജെപിയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനെ ഇല്ലാതാക്കണമെന്നും ഇതാണ് ബംഗാളില്‍ കണ്ടതെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
‘ബിജെപി ഉയര്‍ത്തികൊണ്ടുവന്ന, ബിജെപി കേരള രാഷ്ട്രീയത്തില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്ന, ബിജെപിയെ രാഷ്ട്രീയമായി വിജയിപ്പിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു ശബരിമല. എന്നാല്‍ ബിജെപിയെ ജയിപ്പിക്കുക എന്നതിലുപരി പിണറായി വിജയനെ തോല്‍പ്പിക്കുകയെന്നത് മാത്രമായിരുന്നു കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം. പിണറായി വിജയനെ തോല്‍പ്പിക്കണമെങ്കില്‍ കോണ്‍ഗ്രസാണ് വേണ്ടത്്.
ബിജെപി അണികളുടേയും ബിജെപിയിലേക്ക് വരുന്നവരുടേയും മൈന്റ് സെറ്റ് കോണ്‍ഗ്രസ് വിരുദ്ധത, അല്ലെങ്കില്‍ ഇടത് വിരുദ്ധതയാണ്. കോണ്‍ഗ്രസ്മുക്ത ഭാരതം എന്നതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് മുക്ത കേരളവും ഉണ്ടാവേണ്ടതാണ്. സിപിഐഎം വിരുദ്ധ വോട്ട് ബിജെപിയിലേക്ക് കൊണ്ട് വരണം. മൂന്നാം സ്ഥാനത്തുള്ള ബിജെപിക്ക് ഭരണത്തിലേക്ക് വരണമെങ്കില്‍ സ്വാഭാവികമായും രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനെ ഇല്ലാതാക്കണം. എന്നാല്‍ മാത്രമെ ഒന്നാം സ്ഥാനക്കാരെ തോല്‍പ്പിക്കാന്‍ കഴിയു.
ഇതാണ് ബംഗാളില്‍ കാണുന്നത്. അതിനായി കോണ്‍ഗ്രസ് ഇല്ലാതാവണം. ഒന്നാം സ്ഥാനക്കാരനെ സഹായിച്ചാല്‍ രണ്ടിനെ ഇല്ലാതാക്കാന്‍ കഴിയില്ല.’ ബി ഗോപാലകൃഷ്ണന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക