മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തില്‍ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. സൈബർ സെൽ ഡിവൈഎസ്പി കോടതിയിൽ ഹാജരാകാത്തതിനാണ് കോടതി പോലീസിനെ വിമർശിച്ചത്. തുടർന്ന് ഹൈടെക് സെല്‍ ഡിവൈഎസ്പിയോട് ഈ മാസം 24 ന് കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിട്ടു. ഇക്കാര്യത്തിലുള്ള ഉദ്യോഗസ്ഥന്റെ അലംഭാവവും ഗുരുതരമായ കൃത്യവിലോപവും നീതി നിർവഹണത്തെ തടസപ്പെടുത്തുവാൻ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിഭാഷകയായ ഉമ നൗഷാദിനോട് കോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്. അപകടം നടന്ന ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉൾപ്പെട്ട ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ആവശ്യമായ ഉപകരണം സഹിതം ഹാജരാകാനാണ് കോടതി ഉത്തരവ് നൽകിയിരുന്നത്. എന്നാൽ ഡിവൈഎസ്പി ഈ ഉത്തരവ് തീർത്തും പാലിച്ചിരുന്നില്ല. കൂടുതൽ സമയം തേടി അപേക്ഷ സമർപ്പിക്കുകയോ ചെയ്തിരുന്നില്ല.
‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം, മറുപടിയുമായി താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക