അവതാരകനും നടനുമായ മിഥുന് രമേഷിന്റെ പോസ്റ്റിന് വന്ന ‘സദാചാര’ കമന്റും താരം നല്കിയ മറുപടിയുമാണ് വൈറലാകുന്നത്. പൃഥ്വിരാജിന്റെ ഷര്‍ട്ട്ലെസ് ചിത്രം വിവാദമായതിന് പിന്നാലെയാണ് അതേ രീതിയില്‍ മിഥുന്റെ ചിത്രങ്ങള്‍ക്ക് നേരേയും പരിഹാസം നിറഞ്ഞ കമന്റുകള്‍ എത്തിയത്.
”നിങ്ങക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും നല്ല പെണ്ണുങ്ങളില്ലേ… ഇങ്ങനെ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ ഇതൊക്കെ കണ്ട് വളരുന്ന നമ്മുടെ കുട്ടികളൊക്കെ എന്താവുമെന്ന് ചിന്തിച്ചിട്ടുണ്ട്… റെസ്പെക്ട് പോയി… അന്യര്‍ക്ക് മുന്നില്‍ ഇങ്ങനെ തുറന്ന് കാണിക്കാന്‍ എങ്ങനെ പറ്റുന്നു…. നല്ല കുടുംബത്തുണ്ടായവര് ചെയ്യുന്ന പണിയാണോ ഇതൊക്കെ… ഇങ്ങനെ കാണിക്കുന്നത് നമ്മുടെ ആര്‍ഷഭാരത സംസ്കാരത്തിന് ചേര്‍ന്നതാണോ” എന്നാണ് കമന്റ്.
https://www.instagram.com/p/CLOD9p4FWQU/?utm_source=ig_embed
ഒരു കൈയടിയാണ് മിഥുന് മറുപടിയായി നല്‍കിയിരിക്കുന്നത്. ഗായകന് വിജയ് യേശുദാസും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ചുവപ്പ് മുണ്ട് മടക്കി കുത്തിയ ചിത്രങ്ങളാണ് മിഥുന് പങ്കുവെച്ചത്. ”മുണ്ട് മടക്കി കുത്തി നടക്കുന്നതിന്റെ സുഖം” എന്ന ക്യപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിരാജ് ഷര്‍ട്ട് ധരിക്കാതെ പോസ് ചെയ്ത ചിത്രത്തിന് നേരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. സ്ത്രീകള്‍ മേല്‍വസ്ത്രം ഇല്ലാതെ ചിത്രം പോസ്റ്റ് ചെയ്യുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തിയായിരുന്നു രശ്മിത രാമചന്ദ്രന് അടക്കമുള്ളവര്‍ കുറിപ്പ് പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക