മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രമായ ഭീഷ്മപർവ്വത്തെക്കുറിച്ചുള്ള ചില സുപ്രധാനമായ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ചിത്രത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ഹോളിവുഡ് സൂപ്പർ താരങ്ങളായ രൺവീർ സിംഗ്, ഹൃതിക് റോഷൻ തുടങ്ങിയവരുടെ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയുടെ ഹയർ സ്റ്റൈൽ സെറ്റ് ചെയ്തത്. കൂടാതെ ചിത്രത്തിൽ മമ്മൂട്ടി ഒരു ഗ്യാങ്ങ്സ്റ്ററായാണ് എത്തുകയെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ആദ്യ ചിത്രമായ ബിഗ് ബിക്ക് ശേഷം പതിനാല് വർഷം കഴിഞ്ഞാണ് അമൽ നീരദ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ബിഗ് ബിയുടെ സീക്വലായി ബിലാൽ എന്ന ഒരു ചിത്രം അനൗൺസ് ചെയ്തെങ്കിലും കോവിഡ് കാരണം ചിത്രീകരണം നീണ്ട് പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക