സംസ്ഥാനത്ത് ചൊവ്വാഴ്ച 4937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 18 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 4478 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 340 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ആരോഗ്യപ്രവർത്തകരാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 74,352 സാംപിളുകൾ പരിശോധന നടത്തി. 5439 പേർ രോഗമുക്തരായി. ഓരോ പ്രദേശത്തും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും കാര്യക്ഷമതയിലും വ്യത്യാസമുള്ളതു കൊണ്ട് രോഗവ്യാപനം പരിശോധിക്കാൻ സിറോ പ്രിവലസ് പഠനത്തെയാണ് ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക