ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി നടി നമിത പ്രമോദിന്റെ അടുത്ത കൂട്ടുകാരിയാണ്. തങ്ങളുടെ സൗഹൃദം വ്യക്തമാക്കുന്ന ചിത്രമാണ് നമിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാപ്ഷനായി കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
”മീനൂട്ടി: എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്നേഹം എനിക്ക് വേണം” എന്നാണ് ചിത്രത്തിന് നമിത നല്കിയ ക്യാപ്ഷന്‍. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹചടങ്ങില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്.
ആയിഷയുടെ അടുത്ത കൂട്ടുകാരികളാണ് മീനാക്ഷിയും നമിതയും. ഒരാഴ്ചയോളം നീണ്ടു നിന്ന വിവാഹച്ചടങ്ങുകളില്‍ നൃത്തം ചെയ്തും തിളങ്ങിയതും ഇവര്‍ തന്നെയായിരുന്നു. വിവാഹ ആഘോഷങ്ങളില്‍ നമിതയ്ക്കൊപ്പം തന്നെയായിരുന്നു മീനാക്ഷി കൂടുതല്‍ സമയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക