ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന് സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകൻ സലീം അഹമ്മദ്. ‘ചിലരുടെ ബോധമില്ലായ്മയാണ് ഇവിടെ പ്രശ്നം’ എന്നായിരുന്നു വിഷയത്തിൽ അദ്ദേഹം പറഞ്ഞത്.
‘ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്നും സലിംകുമാറിനെ മാറ്റി നിർത്തിയതിൽ ബഹുമാനപ്പെട്ട സംസ്കാരിക വകുപ്പ് മന്ത്രിയുടെ വിശദീകരണം.
‘ബോധപൂർവം ആരെയും മാറ്റിനിർത്തിയിട്ടില്ല’…ശരിയാണ് സാർ ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്നം.’–സലീം അഹമ്മദ് പറഞ്ഞു.
കൊച്ചിയില്‍ ബുധനാഴ്ച ആരംഭിച്ച ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലിം കുമാര്‍ തന്നെയാണ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക