മലയാളികളുടെ പ്രിയങ്കരിയാണ് പാട്ടുകാരിയും അവതാരകയുമായ റിമി ടോമി. കുറച്ചു നാളായി തന്റെ ഫിറ്റ്നസിലും കാര്യമായി റിമി ശ്രദ്ധിക്കുന്നുണ്ട്.
ശരീരഭാരം കുറഞ്ഞതോടെ വ്യത്യസ്തമായ വേഷങ്ങളില്‍ എത്തി താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് റിമിയുടെ സാരി ലുക്കാണ്. കറുത്ത സാരിയും സ്ലീവ് ലസ് ബ്ലൗസും ധരിച്ചു നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
ഇക്കട്ട് കോട്ടണ്‍ സാരിയാണ് റിമി ധരിച്ചിരിക്കുന്നത്. ബ്ലാക് ആന്‍ഡ് വൈറ്റ് മെറ്റീരിയലിനൊപ്പം ചുവപ്പും വെള്ളയും കലര്‍ന്ന പൈപ്പിങ്ങും സാരിക്ക് ഉണ്ട്. സാരിയുടെ മുന്താണി വിവിധ നിറങ്ങള്‍ ചേര്‍ന്നതാണ്. ഇതിനൊപ്പം പച്ച പ്രിന്റോടു കൂടിയ സ്ലീവ് ലസ് ബ്ലൗസാണ് റിമി ധരിച്ചത്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് റിമി സിംപിള്‍ ലുക്കില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക