കെ.കെ.രാഗേഷ് എംപിയുടെ ‘ഭ്രാന്തന്’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരന് എം.പി. രാഗേഷിന്റെ പരാമര്‍ശം നിലാവ് കണ്ട് ചാവാലിപ്പട്ടി കുരയ്ക്കുന്നതുപോലെയാണെന്ന് സുധാകരന് പ്രതികരിച്ചു. ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിക്കാണ് ഭ്രാന്തെന്നും സുധാകരന് പറഞ്ഞു. സുധാകരൻ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞുവെന്നാണ് രാഗേഷ് ഫെയ്സ് ബുക്കിൽ കുറിച്ചത്. സുധാകരനെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിന് ആപത്താണെന്നും രാഗേഷ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക