കളയാനിരുന്ന ലോടെറി ടികെറ്റിന് ലഭിച്ചത് 80 ലക്ഷം രൂപ. ഒന്നാം സമ്മാനത്തിന് പുറമെ ഒപ്പം എടുത്ത 9 ലോടെറി ടികെറ്റുകള്ക്ക് തുടര്‍ സമ്മാനങ്ങളും ലഭിച്ച സന്തോഷത്തിലാണ് വിഴിഞ്ഞം സ്വദേശി സിറാജുദ്ദീന്.
കാരുണ്യ ലോടെറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലാണ് സിറാജുദ്ദീനെ തേടി ഈ ഭാഗ്യം എത്തിയത്. 80 ലക്ഷത്തിനു പുറമെ ഒപ്പം എടുത്ത ബാക്കി 9 ടികെറ്റിനും 8000 രൂപ വീതം ലഭിച്ചത് സിറാജുദ്ദീനെ കൂടുതല്‍ സന്തോഷത്തിലുപരി അതിശയിപിച്ചിരിക്കുകയാണ്.
ഹോടെല്‍ തൊഴിലാളിയായ സിറാജുദ്ദീന്റെയും ഭാര്യ സീനത്തിന്റെയും വര്‍ഷങ്ങളായുള്ള ഒരു വീടെന്ന സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാവുകയാണ്. ബന്ധുവീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാഗ്യമാണ് കാരുണ്യ ലോടെറിയിലൂടെ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ 20 ലേറെ വര്‍ഷമായി ലോടെറി എടുക്കുന്ന സിറാജുദ്ദീന് ഒരിക്കലും ഒന്നാം സമ്മാനം തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ 5000 രൂപ വരെ ഉള്ള സമ്മാന നമ്ബറുകള്‍ മാത്രമേ തിരഞ്ഞിരുന്നുള്ളൂ.
സമ്മാനം ഇല്ലെന്നു കണ്ട് ടികെറ്റ് ഉപേക്ഷിക്കാന്‍ ഒരുങ്ങവേയാണ് ഏജന്റ് എത്തി സിറാജുദ്ദീനാണ് ഒന്നാം സമ്മാനം എന്ന് പറയുന്നത്. ശഹീറ, ശഹീര്‍, ശബീദ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക