പതഞ്ജലി പുറത്തിറക്കിയ കോവിഡ് മരുന്നായ കൊറോണിൽ സംസ്ഥാനത്ത് വിൽക്കുവാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോറോണിൽ വാക്സിന്റെ ലോഞ്ചിങ് നടന്നത്. ലോഞ്ചിങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പങ്കെടുത്തതിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിമർശിച്ചിരുന്നു. ഇത്തരമൊരു വാക്സിൻ രണ്ട് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയത് വളരെ സങ്കടകരമാണെന്നും അനിൽ ദേശ്മുഖ് വ്യക്തമാക്കി.
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021-ന് ജെയിന് യൂണിവേഴ്സിറ്റി വേദിയാകും
ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും അംഗീകാരമില്ലാതെ മഹാരാഷ്ട്രയിൽ കൊറോണിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ കോറോണിൽ ലോകാരോഗ്യ സംഘടനാ അംഗീകരിച്ചെന്ന അവകാശ വാദം ഐഎംഎ ചോദ്യം ചെയ്തിരുന്നു. അശാസ്ത്രീയമായ ഒരു ഉത്പന്നത്തിന്റെ അവതരണത്തിൽ പങ്കെടുത്തതിൽ ആരോഗ്യമന്ത്രി വിശദീകരണം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക