പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ മാറ്റിവെച്ചു. ഏഴോളം സിനിമകളാണ് നാളെ റിലീസിന് ഒരുങ്ങിയിരുന്നത്. ഈ സാഹചര്യത്തിൽ മമ്മൂട്ടി നായകനായി മാർച്ച് 4ന് റിലീസ് ചെയ്യാനിരിക്കുന്ന ദി പ്രീസ്റ്റും റിലീസ് മാറ്റുമെന്നാണ് സൂചന.
നിർമ്മാതാക്കൾക്കും വിതരണക്കാര്‍ക്കും
തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ റിലീസുകൾ മാറ്റിവെച്ചത്. തിയേറ്ററുകളിൽ പുതിയ ഇളവുകൾ ആവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ സിനിമ വ്യവസായം വൻനഷ്ടത്തിലാണെന്ന് ഫിലിം ചേംബർ കത്തിൽ പറയുന്നു. മാർച്ച് 31 വരെ സർക്കാർ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസം തന്നെ. എന്നാൽ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാൻ ഇനിയും സമയം വേണമെന്ന് നിൽക്കെ ഇളവുകൾ മാർച്ച് 31ന് ശേഷവും തുടരണം. അതുപോലെ തന്നെ തിയേറ്റർ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്റ് ഷോയിൽ നിന്നാണ്. അതിനാൽ സെക്കന്റ് ഷോ കൂടെ അനുവദിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം കൂടിയ ഫിലിം ചേംബറിന്റെ മീറ്റിംഗിന് ശേഷമാണ് റിലീസുകൾ നീട്ടിവെക്കാനുള്ള തീരുമാനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക