എല്ലാ ജനങ്ങളും വികസനത്തിന്റെ സ്വാദ് അറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങൾ വികസനത്തിന്റെ രുചി അറിയണമെന്നും എല്ലായിടത്തും വികസനം എത്തണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് വാഗ്ദാനങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ; നിലപാട് മയപ്പെടുത്തി കർണാടക
പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിന്റെ ഐക്യവും ഒരുമയും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയെ വോട്ട് ഉപാധിയായല്ല കണ്ടതെന്നും 600 ഇന പ്രകടന പത്രികയിൽ 570 എണ്ണം 5 വർഷം കൊണ്ട് പൂർത്തിയാക്കിയെന്നും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക