കോവിഡ് സാഹചര്യത്തിൽ മാറ്റി വയ്ക്കേണ്ടി വന്ന ശമ്പളം തിരികെ നൽകാൻ തീരുമാനം. സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളമാണ് തിരികെ നൽകുന്നത്. ശമ്പളം തിരികെ നൽകുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ സർക്കാർ വിജ്ഞാപനമിറങ്ങിയിരുന്നു.
ഇതിൻ പ്രകാരം ഏപ്രിൽ മുതൽ ശമ്പളം തിരികെ നൽകും. പി.എഫ് ഇല്ലാത്തവർക്ക് 2021 ജൂൺ ഒന്നു മുതൽ തവണകളായി തിരിച്ചു നൽകും. അഞ്ച് തവണകളായായിട്ടായിരിക്കും ശമ്പളം തിരികെ നൽകുന്നത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും 2021 ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്കിതു പിൻവലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക