തിരുവനന്തപുരം: കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ. കേരള പൊലീസിന്റെ സ്ഥാനം ബൂത്തിന് പുറത്തുമാത്രമാക്കും.
കള്ളവോട്ട് തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വെബ് കാസ്റ്റിങ് വിപുലമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികളാവരുതെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക