അരിസോണ: യുണൈറ്റഡ് സ്റ്റേറ്റ്സിലെ അരിസോണയിൽ വീടിന്റെ പിറകു വശത്തെ മുറ്റത്ത് പൂന്തോട്ട നിർമാണത്തിന്റെ ഭാഗമായി ഒരു കുഴി എടുത്തപ്പോഴാണ് വീട്ടുകാർ ഞെട്ടി പോയത്. ഞായറാഴ്ച ആയിരുന്നു സംഭവം. മരം നടുന്നതിന്റെ ഭാഗമായി കുറച്ച് വലിയ കുഴി കുഴിച്ചപ്പോൾ തടഞ്ഞത് ഒരു ബാഗ്.
ഉടൻ തന്നെ വീട്ടുകാർ ബാഗ് എടുത്ത് തുറന്ന് നോക്കി. ബാഗിൽ നിന്ന് നിറയെ തോക്കുകൾ ആയിരുന്നു ലഭിച്ചത്. ഏതായാലും തോക്കുകൾ നിറഞ്ഞ ബാഗ് കണ്ട് വീട്ടുകാർ ഞെട്ടിപ്പോയി.
അവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഫീനിക്സ് പൊലീസ് ആണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുറം ലോകത്തെ അറിയിച്ചത്.
കൈത്തോക്കുകളും റൈഫിളുകളും ആയിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. മണ്ണിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ഈ ബാഗ്. വീടിന്റെ മുറ്റത്ത് അതിരിനോട് ചേർന്ന് ഒരു മരം നടുന്നതിന് വേണ്ടി കുഴി എടുക്കുന്ന സമയത്താണ് ഇത്തരത്തിൽ ഒരു ബാഗ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗ് തുറന്നു നോക്കിയപ്പോൾ എന്താണ് എന്ന് മനസിലായതിനെ തുടർന്ന് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. സ്ഥലത്ത് എത്തിയ ഡിറ്റക്ടീവുകൾക്ക് വീടിന്റെ ഉടമസ്ഥർ ബാഗ് കൈമാറി. ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഈ തോക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡിറ്റക്ടീവുകൾ പരിശോധിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അതേസമയം, കുഴിയിൽ നിന്ന് തോക്കുകളും റൈഫിളുകളും കണ്ടെത്തിയത് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നാണ് സംഭവം നടന്ന വീടിന്റെ അയൽവാസിയായ യജൈറ പറയുന്നത്. അത് എന്തിനാണ് അവിടെ കുഴിച്ചിട്ടതെന്നും അതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാകുമെന്നും അവർ പറയുന്നു.
കഴിഞ്ഞ നാലു വർഷമായിട്ട് ഈ കുടുംബം ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഇതിനു മുമ്പ് ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുക ആയിരുന്നു. ഈ സമയത്ത് നിരവധി ആളുകൾ ഇവിടെ താമസക്കാരായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക