ദുബൈ പ്രതലങ്ങള്‍ രണ്ട് മണിക്കൂര്‍ കൊണ്ട് കൊവിഡ് അണു മുക്തമാക്കുന്ന ലായനി എമിറേറ്റ്സ് എയര്‍ലൈന്‍സ് പരീക്ഷണാര്‍ഥം ഉപയോഗിക്കും. വൈറസ് രഹിതമായി ഒരു വര്‍ഷം വരെ നിലനിര്‍ത്താമെന്ന് അവകാശപ്പെടുന്ന ഒരു സ്പ്രേയാണിത്.
ഹെല്‍സിങ്കി ആസ്ഥാനമായുള്ള നാനോക്സി ഫിന്‍ലാന്‍ഡ് വികസിപ്പിച്ചെടുത്ത അണുനാശിനി, ഫോട്ടോകാറ്റാലിസിസ് ഉപയോഗിക്കുന്നു. ഫിന്‍ലാന്‍ഡിലെ ആശുപത്രികള്‍, സ്കൂളുകള്‍, ഫാക്ടറികള്‍ എന്നിവയില്‍ ഇത് ഉപയോഗത്തിലുണ്ട്.
വെളിച്ചമേല്ക്കുമ്ബോള് രാസ പ്രക്രിയ വേഗത്തിലാകുമെന്നും രണ്ട് മണിക്കൂറിനുള്ളില്‍ 98 ശതമാനം സൂക്ഷ്മാണുക്കളെയും തുടച്ചുനീക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ടൈറ്റാനിയം ഡൈ ഓ ക്സൈഡിനെ അടിസ്ഥാനമാക്കിയുള്ള ലായനിയാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ പ്രയോഗിച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക