നടന് ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു.. ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദേവനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത്പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന്ദേവന് പറഞ്ഞു.
സിനിമയില്‍ വന്നശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന് പറഞ്ഞു.ദേവനെ കൂടാതെ സംവിധായകന് വിനു കിരിയത്തും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക