ദുല്‍ഖര്‍ സല്മാന് റോഷന് ആന്‍ഡ്രൂസ് കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍. പൊലീസ് എന്നെഴുതിയ റോയൽ എൻഫീൽഡ് പാർക്കു ചെയ്തുവച്ചതാണ് ചിത്രം. ഇതിവിടെ പാർക്ക് ചെയ്യാൻ പോകുന്നു എന്നാണ് ദുൽഖർ ചിത്രത്തിന് തലവാചകം നൽകിയിട്ടുള്ളത്.
ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക . പോസ്റ്ററില്‍ ചിത്രത്തിന്റ അണിയറ പ്രവർത്തകരുടെ വിവരങ്ങളും ഉള്‍പ്പെടുന്നു.
ചിത്രത്തില്‍ ദുല്‍ഖര്‍ പൊലീസ് വേഷമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ ജയൻ,അലൻസിയർ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക