കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നത് തുറുമ്പെടുത്ത ആരോപണങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ അമിത് ഷായ്ക്കെതിരെ സിബിഐ പറഞ്ഞ ഒരു ആരോപണവും കോടതി അംഗീകരിച്ചെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
അമിത് ഷായ്ക്ക് എതിരെ സി.ബി.ഐ. രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് എടുത്തതെന്നും കേരളത്തിലെ നേതാക്കളെ പോലെ നെഞ്ചുവേദന വന്നതായി അഭിനയിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിലും സ്വർണക്കടത്തു കേസിലും മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക