മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വണ്‍’ സിനിമയുടെ ട്രെയ്ലര് പുറത്ത്. സമകാലിക കേരള രാഷ്ട്രീയത്തോട് സാമ്യം തോന്നിക്കുന്ന വിധത്തിലുള്ള ട്രെയ്ലറാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം കടയ്ക്കല്‍ ചന്ദ്രന്റെയും പ്രതിപക്ഷ നേതാവായി എത്തുന്ന മുരളി ഗോപിയുടെയും ത്രസിപ്പിക്കുന്ന ഡയലോഗുകളുമാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്.
ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ട്രെയ്ലറില് പ്രത്യക്ഷപ്പെടുന്നുണ്ട്. മധു, ബാലചന്ദ്ര മേനോന്, ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്ത്, സിദ്ധിഖ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്, കൃഷ്ണകുമാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നിഷാന്ത് സാഗര്‍, അബു സലിം, ബിനു പപ്പു, വിവേക് ഗോപന്, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
രാഷ്ട്രീയവും പ്രതിസന്ധിയും അടിച്ചതൊക്കലുമൊക്കെ പറയുന്ന ചിത്രമാകും വണ്‍ എന്നാണ് ട്രെയ്ലര് വ്യക്തമാക്കുന്നത്. സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ണ്ണിന്റെ തിരക്കഥയൊരുക്കുന്നത്. ഗാനഗന്ധര്വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസര്‍ ശ്രീലക്ഷ്മി ആര് ആണ്.
കോ-പ്രൊഡ്യൂസര്‍ ഭൂപന്‍ താച്ചോ, ശങ്കര്‍ രാജ് ആര്. വൈദി സോമസുന്ദരം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ ആണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, എഡിറ്റര്‍-നിഷാദ്, ആര്‍ട്ട് ദിലീപ് നാഥ്, കോസ്റ്റ്യും-അക്ഷയ പ്രേംനാഥ്, ചീഫ് അസ്സോസിയേറ്റ്-സാജന് ആര് സാരദ, സൗണ്ട്-രംഗനാഥ് രവി, പി.ആര്.ഒ.-മഞ്ജു ഗോപിനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക