പിഞ്ചുകുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതിയായ ഇരുപത്തിനാല് വയസുകാരിയ്ക്ക് പ്രസവ ശേഷം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
പ്രസവം സ്ത്രീയിലുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസികമായി അവരെ ബാധിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന് (പി.പി.ഡി). പ്രസവശേഷം മിക്ക അമ്മമാര്‍ക്കും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന “ബേബി ബ്ലൂസ്” അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചില അമ്മമാര്‍ കൂടുതല്‍ കഠിനവും മാസങ്ങള്‍ നീണ്ടുനില്ക്കുന്നതുമായ വിഷാദം അനുഭവിക്കുന്നു.
സ്ത്രീകളുടെ പ്രത്യുത്പാദന ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് ഗര്‍ഭാവസ്ഥയില്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുകയും പ്രസവത്തിനുശേഷം അവ കുത്തനെ കുറയുന്നതുമാണ് വിഷാദത്തിനു കാരണം. പി.പി.ഡി ഉള്ള അമ്മമാര്‍ക്ക് ക്ഷീണവും നിരാശയും കുറ്റബോധവും അമിതമായ ഉത്കണ്ഠയും ഉണ്ടാകും.
കൂടാതെ ഉറക്കക്കുറവും ഓര്‍മ്മക്കുറവും വിശപ്പില്ലായ്മയും കാരണമില്ലാതെ കരയുന്നതുമായ അവസ്ഥയുമുണ്ടാകാം. വിഷാദമുള്ളവര്‍ക്ക് കുഞ്ഞിനെ സ്നേഹിക്കാനോ ശ്രദ്ധിക്കാനോ കഴിയാതെവരാം. ഈ അവസ്ഥ അമ്മമാരിലുണ്ടായാല് ഉടന്‍ ഡോക്ടറെ സമീപിക്കുക. കൃത്യമായ ചികിത്സയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും വിഷാദം അകറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക