ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് സംഭവത്തില്‍ പരാതി നല്‍കിയിന് പിന്നാലെ വാഹനാപകടത്തില്‍ മരിച്ചു. മകള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അപകടം നടന്നത്.
ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് അപകടം നടന്നത്. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.
13 വയസ്സുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കാണ്‍പൂര്‍ സ്വദേശിയായ പിതാവ് രണ്ട് ദിവസം മുമ്പെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ കുട്ടിയുടെ പിതാവിന് പ്രതികളുടെ കുടുംബത്തില്‍നിന്ന് ഭീഷണിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക