നിയമസഭാ തിരഞ്ഞെടുപ്പിനുളള സി പി എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രംഗത്ത്.
വ്യക്തി താത്പര്യത്തെക്കാള്‍ വലുത് സംഘടനാ താത്പര്യങ്ങളാണെന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം.
പൊന്നാനിയിലെ പ്രതിഷേധം എന്ത് കാരണം കൊണ്ടെന്നു വ്യക്തമല്ല. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ വലിയ പ്രകടനങ്ങള്‍ നാളെ മുതല്‍ കാണാമെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
അതേസമയം, പൊന്നാനിയില്‍ നടന്നതിനേക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക