മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്ത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദുൽഖർ, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, പാർവതി തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തുവിട്ടിരിക്കുന്നത്.
വണ്ണിന്റെ ട്രെയ്ലർ പങ്കുവെക്കുന്നതിൽ അതിയായ സന്തോഷം. ഇച്ചാക്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.- മോഹൻലാൽ
ചിത്രം ഒരു മികച്ച പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. രണ്ട് മിനിറ്റാണ് ട്രെയ്ലറിന്റെ ദൈർഖ്യം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിനോടൊപ്പം തിയേറ്ററിലെ ട്രെയ്ലർ പ്രദർശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക