മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ കിരീടം എന്നചിത്രമാണ് ദിനേശ് പണിക്കർ ആദ്യമായി നിർമ്മിച്ചത്. പിന്നീട് പ്രണയവർണ്ണങ്ങൾ, മയിൽപ്പീലികാവ്, സ്റ്റാലിൻ ശിവദാസ് തുടങ്ങിയ സിനിമകൾ നിർമ്മിച്ചിരുന്നു.
ഇപ്പോഴിതാ വൻ ദുരന്തമായ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പാടാം നേടാം എന്ന പരിപാടിയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
1999 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ സ്റ്റാലിൻ ശിവദാസ് ആയിരുന്നു ഏറ്റവും വലിയ പരാജയ ചിത്രമെന്നാണ് പറയുന്നത്. മമ്മൂട്ടിയുമായി ഏറ്റവും അടുപ്പമുളള ആളാണ് ഞാൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളായ പ്രീസ്റ്റിലും വണ്ണിലും താനും അഭിനയിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന് സ്നേഹമാണ്.
മമ്മുക്കയെ വെച്ച് ഞാൻ എടുത്ത ചിത്രമായ സ്റ്റാലിൻ ശിവദാസ് വലിയ പരാജയമായിരുന്നു. അന്നത്തെ കാലത്ത് ആ ചിത്രത്തിന് എനിക്ക് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് അത് വലിയ നഷ്ടമായിരുന്നു. അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്നേഹമുണ്ട്. ദിനേശ് പണിക്കർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക