തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.
ബി.ജെ.പിയിൽ സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും ബി.ജെ.പി സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് അധികാരത്തിലെത്താൻ 71 സീറ്റിന്റെ ആവശ്യമില്ല. 40 സീറ്റുകിട്ടിയാൽ മറ്റു കക്ഷികൾ ബി.ജെ.പിക്കൊപ്പം വരുമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക