വാഷിങ്ടണ്‍: കൊറോണ വ്യാപനം ആരംഭിച്ചത് മുതല്‍ അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ജോ ബൈഡന്. ഇത് ക്രൂരമായ കുറ്റകൃത്യമാണെന്നും ഇത്തരം നടപടികള്‍ അമേരിക്കന്‍ പാരമ്പര്യത്തിന് യോജിക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റ്യാടിയില്‍ ഇഖ്ബാല്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി
‘മിക്കപ്പോഴും നമ്മള് ആര്‍ക്കെങ്കിലും എതിരെ തിരിയുന്നു. കൊറോണ വ്യാപനത്തിന് ശേഷം ഏഷ്യന്‍ വംശജര്‍ ക്രൂരമായി അക്രമിക്കപ്പെടുന്നു. അവരില്‍ പലരും ഈ മഹാമാരിയില്‍ നിന്ന് മനുഷ്യരുടെ ജീവന് രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയാണ്. എന്നിട്ടും അമേരിക്കയുടെ തെരുവുകളില്‍ ഭീതിയോടെയാണ് അവര്‍ ജീവിക്കുന്നത്. ഇത് തെറ്റാണ്. ഇത് അവസാനിപ്പിക്കപ്പെടണം’- ബൈഡന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക