നാളെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. എന്നാൽ ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയിൽ പി.ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്ഥാനാർത്ഥികളാകുമെന്നാണ് വിവരം.
നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി
സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കാനുള്ള തീരുമാനം, മൂവാറ്റുപുഴ വച്ചുമാറണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം കോൺഗ്രസ് തള്ളിയതോടെയാണ്. പുതുമുഖങ്ങൾ നാലിടത്ത് മൽസരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പി.ജെ ജോസഫായിരിക്കും തൊടുപുഴയിൽ സ്ഥാനാർഥി. കടുത്തുരുത്തിയിൽ മോൻസ് ജോസഫും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കോതമംഗലത്ത് ഷിബു തെക്കുംപുറവും കുട്ടനാട് ജേക്കബ് എബ്രഹാമും സ്ഥാനാർഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക