രാജ്യത്തെ ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് അടഞ്ഞു കിടക്കും .ഇന്നും നാളെയും അവധിയാണ് .ഇതിനു പുറമെ 15,16 തീയതികളില്‍ പണിമുടക്കാണ് .പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വല്ക്കരിക്കാന് ഉള്ള നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക് .
നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍, അങ്ങനെവരാന്‍ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്ക് ശാഖകളില്‍ നിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളില്‍ പണംനിറയ്ക്കുന്നത് ഏജന്‍സികളാണ്. അവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക