ശാരീരിക മാനസിക ആരോഗ്യത്തിന് വര്‍ക്ക്ഔട്ട് ചെയ്യുന്നത് മുഖ്യമെന്ന കുറിപ്പോടെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍. പുതിയ വര്‍ക്ക്ഔട്ട് വീഡിയോ ഇന്നലെയാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.
മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് വേണ്ടിയാണോ വര്‍ക്ക്ഔട്ട് ചെയ്യുന്നതെന്ന് കമന്റ് ചെയ്തിരിക്കുന്നത്.
ബറോസ് എന്ന ചിത്രത്തിന്റെ പോസ് പ്രൊഡക്ക്ഷന്‍ പരിപാടികളിലാണ് മോഹൻലാൽ . മാര്‍ച്ച് അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്തുടര്ച്ചക്കാരന് എന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കാലത്തിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക